പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണം; മുഖ്യമന്ത്രിക്ക് ശുപാർശയുമായി കേരള ഒളിംപിക് അസോസിയേഷൻ

single-img
9 August 2024

തുടർച്ചയായി രണ്ടാം ഒളിംപിക്സിലും മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന ശുപാർശയുമായി കേരള ഒളിംപിക് അസോസിയേഷൻ.

ഇതിനായുള്ള ശുപാർശ കേരള ഒളിംപിക് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകി . ഇപ്പോൾ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് പി ആർ ശ്രീജേഷ്.’മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്’ .

ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്, കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആയിരിക്കണമെന്നും ഒളിംപിക് അസോസിയേഷൻ കുറിപ്പിൽ പറഞ്ഞു.