ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട; രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ

single-img
10 June 2024

സംസ്ഥാനത്തെ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ രമ്യ ഹരി​ദാസിനെ കോൺ​ഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ. സേവ് കോൺ​ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പോസ്റ്റ് പതിച്ചത്.

ചേലക്കരയിൽ പുറമേ നിന്ന് ഒരാൾ ‍മത്സരത്തിന് വരേണ്ട എന്ന രീതിയിലാണ് പോസ്റ്റർ. ചേലക്കര കോൺവന്റ് സ്‌കൂളിന് എതിർവശമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ‘ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതി, ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.