പോപ്പുലർ ഫ്രണ്ടിന് കേരളാ സർക്കാരിന്റെ സഹായം ലഭിച്ചു: കെ സുരേന്ദ്രൻ

single-img
25 September 2022

ഹർത്താലിൽ പോപ്പുലർ ഫ്രണ്ടിന് കേരളാ സർക്കാരിന്റെ സഹായം ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹർത്താൽ ദിവസത്തിലെ അക്രമങ്ങളിൽ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചു.

പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾക്ക് എതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല . അവരെ കുറിച്ച് മിണ്ടാൻ രാഹുൽ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഹർത്താൽ ദിനത്തിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടിട്ടും സർക്കാർ നോക്കുകുത്തിയായി. രാഹുൽ ഗാന്ധി തന്റെ ജോഡോ യാത്രയിൽ ഒരിക്കൽ പോലും പോപുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ല.

എന്നാൽ ഈ ഭീകരവാദികൾക്ക് മുമ്പിൽ മുട്ടുമടക്കാൻ ബിജെപി തയാറല്ല. ഇപ്പോൾ പാലാ ബിഷപ്പ് പറഞ്ഞതും തലശേരി ബിഷപ്പ് പറഞ്ഞതും ബിജെപി ഇവിടെ എത്രയോ കാലമായി പറയുന്നതാണെന്നും ക്രൈസ്തവ സമൂഹത്തിനൊപ്പം ബി.ജെ.പിയുണ്ടാകുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.