വിഴിഞ്ഞം തുറമുഖ നിർമ്മാണം; പോലീസ് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

single-img
1 September 2022

വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസം കൂടാതെ മുന്നോട്ടു കൊണ്ടുപോകാൻ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തുറമുഖനിര്‍മാണം തടസ്സപ്പെടുത്തരുതെന്നും അദാനി ഗ്രൂപ്പും തുറമുഖ നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഉത്തരവിട്ടു.

ഇപ്പോൾ ജനങ്ങൾ തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടത്തുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതിക്കായി കരാര്‍ കമ്പനികള്‍ക്കും അവര്‍ ഏര്‍പ്പെടുത്തുന്ന തൊഴിലാളികള്‍ക്കും പ്രദേശത്ത് നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാനുള്ള സുരക്ഷ പോലീസ് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മതമല്ല, തുറമുഖ നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന പോലീസിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.