പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുന്നു: സോണിയ ഗാന്ധി

single-img
6 April 2024

രാജ്യത്തെ പ്രധാന പാർട്ടികളിലെ പ്രതിപക്ഷ നേതാക്കളെ സ്വന്തം പാർട്ടിയിൽ ചേർക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുകയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി തങ്ങളുടെ പക്ഷത്തേക്ക് ചേർക്കുകയാണ്.

നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യം ഇന്ന് അപകടകരമായ സ്ഥിതിയിലാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. വെറുതെ മഹാൻ എന്ന് ഭാവിച്ചുകൊണ്ട് മോദി രാജ്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും അന്തസ്സ് കീറിമുറിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ഭരണഘടനതന്നെ മാറ്റാനുള്ള ഗൂഢാലോചന നടക്കുകയുമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

അവസാന പത്ത് വർഷത്തിനിടയ്ക്ക് രാജ്യത്തെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മയും വിലക്കയറ്റവും അസമത്വവും അതിക്രമങ്ങളും ഇല്ലാതാക്കാൻ സർക്കാർ എന്താണ് ചെയ്‌തതെന്നും സോണിയ ഗാന്ധി ചോദിച്ചു