കേരളത്തിൽ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന റിക്കോർഡ് ഇനി പിണറായി വിജയന്

single-img
14 November 2022

കേരളത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന റിക്കോർഡ് ഇനി പിണറായി വിജയന്. സി അച്യുതമേനോന്റെ റെക്കോഡിനെ മറികടന്നാണ് പിണറായി വിജയൻ ഈ നേട്ടം കൈവരിച്ചത്. 2,364 ദിവസമാണ് പിണറായി മുഖ്യമന്ത്രി പദത്തില്‍ പിന്നിട്ടിരിക്കുന്നത്.

എന്നാൽ നായനാര്‍ക്കാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോര്‍ഡ്. പക്ഷെ തുടർച്ചയായിട്ടല്ല നായനാർ മുഖ്യപദം അലങ്കരിച്ചത്.

രണ്ടു തവണയും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടാണ് മുഖ്യമന്ത്രിയായതെന്ന പ്രത്യേകതയും പിണറായി വിജയനുണ്ട്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണ്. 17 ദിവസത്തെ കാവല്‍ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.