രാജ്യസഭ നിയന്ത്രിക്കാനുള്ള വൈസ് ചെയർപേഴ്സണ്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിച്ചു; പി ടി ഉഷ പുറത്തായി

single-img
1 February 2024

ചെയർമാനും ഡെപ്യൂട്ടി ചെയർമാനും പകരം രാജ്യസഭയെ നിയന്ത്രിക്കാനുള്ള വൈസ് ചെയർപേഴ്സണ്‍മാരുടെ പാനല്‍ ഇന്ന് പുനഃസംഘടിപ്പിച്ചു.രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പാനല്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ പി.ടി ഉഷ പുറത്തായി.

പുതിയതായി നാല് വനിതാ ചെയർപേഴ്സണ്‍മാരെ ഉള്‍പ്പെടുത്തിയ പാനലില്‍ മലയാളി എം പിമാർ ആരുമുണ്ടായില്ല.പ്രഫ. മനോജ് കുമാർ ഝാ, കനകമെഡല രവീന്ദ്ര കുമാർ, പ്രഭാകർ റെഡ്ഢി വെമിറെഡ്ഢി, റിട്ട. ലഫ്. ജനറല്‍ ഡി.പി വല്‍സ്, ഡോ. അമീ യാജ്നിക്, മൗസം നൂർ, റമീലബെൻ ബെചാർഭായ് ബാര, സീമ ദ്വിവേദി എന്നിവരാണ് പുതിയ പാനലിലെ അംഗങ്ങള്‍.