ഓപ്പൺ ഹെയ്മർ ക്രിസ്റ്റഫർ നൊളന്റെ ഏറ്റവും മികച്ച സൃഷ്ടി; ഇഷ്ടമായത് ഭഗവദ്ഗീതയിലെ വരികൾ വായിക്കുന്ന രംഗങ്ങൾ: കങ്കണ

single-img
1 August 2023

പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നൊളൻ സംവിധാനം ചെയ്ത ഓപ്പൺഹെയ്മർ എന്ന ഹോളിവുഡ് ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഏറെ വിവാദങ്ങളും ഉണ്ടായിരുന്നു. ഈ സിനിമയിലെ ഒരു രംഗത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഒരു കഥാപാത്രം ഭഗവത്ഗീതയിലെ വരികൾ വായിക്കുന്നതാണ് ഇന്ത്യയിൽ വിവാദത്തിന് കാരണം.

പക്ഷെ ഇപ്പോഴിതാ ആ രംഗമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് പറയുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. ക്രിസ്റ്റഫർ നൊളന്റെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച സൃഷ്ടി എന്നാണ് കങ്കണ വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്.

‘നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമ. അത് അവസാനിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നെ സംബന്ധിച്ചടുത്തോളം ഇതൊരു സിനിമാറ്റിക് ഓർഗാസം പോലെയായിരുന്നു. അതിമനോഹരം’ കങ്കണ എഴുതി..