ഉമ്മൻചാണ്ടി ജർമ്മനിയിൽ നാളെ ലേസർ ശസ്ത്രക്രിയക്ക് വിധേയനാകും; പിന്തുണകൾക്ക് നന്ദിയുമായി ചാണ്ടി ഉമ്മൻ

single-img
9 November 2022

വിദഗ്ധ ചികിത്സചെയ്യാനായി ജർമനിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ നാളെ ലേസർ ശസ്ത്രക്രിയക്ക് വിധേയനാക്കും. അദ്ദേഹത്തോടൊപ്പം ജർമനിയിലുള്ള മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മൻചാണ്ടിയുള്ളത്. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ് തങ്ങൾ ഉള്ളതെന്നും ചാണ്ടി ഉമ്മൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

അപ്പയുടെ ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചിരിക്കുകയാണ്.. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ അപ്പയെ ലേസർ സർജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്. . നിങ്ങൾ നൽകിയ പിന്തുണകൾക്ക് നന്ദി.