ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വിഡി സതീശൻ

single-img
6 August 2023

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പലരും ഇങ്ങിനെ ഒരു ആവശ്യം തന്നോട് ഉന്നയിച്ചെന്നും അതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭാധ്യക്ഷൻമാരോടായിരുന്നു വിഡി സതീശന്റെ അഭ്യർത്ഥന. കൊച്ചിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ് വി ഡി സതീശൻ ഇക്കാര്യം പറഞ്ഞത്. അതേസമയം ഉമ്മൻ ചാണ്ടി മറ്റൊരു സഭയിലെ വിശ്വാസിയായതിനാൽ കത്തോലിക്ക സഭയ്ക്ക് അതിന് കഴിയില്ലെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു.

സംസ്ഥാനത്തിൽ നിന്നുള്ള വിശ്വാസികളിലൊരാളെ വിശുദ്ധനാക്കിയ ചരിത്രം ഓർത്തഡോക്സ് സഭക്കില്ലെന്നും എന്നാൽ ദൈവം അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.