പ്രവാചക നിന്ദയെ തുടർന്ന് വധ ഭീഷണി; നൂപുർ ശർമക്ക് തോക്ക് കൈവശം വെക്കാൻ അനുമതി

single-img
12 January 2023

പ്രവാചക നിന്ദ നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ബിജെപി മുൻ വക്താവ് നൂപുർ ശർമക്ക് തോക്ക് കൈവശം വെയ്ക്കാൻ അനുമതി. തനിക്കെതിരെ വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തോക്ക് കൈവശം വെയ്ക്കാൻ അനുമതി നൽകണമെന്ന് നൂപുർ ശർമ അപേക്ഷിച്ചിരുന്നു.

2022 ൽ ടെലിവിഷൻ ചാനൽ ചർച്ചയിലാണ് പ്രവാചകനെക്കുറിച്ച് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറി. നൂപുർ ശർമയുടെ പരാമർശത്തെ വിദേശ രാജ്യങ്ങളടക്കം അപലപിച്ചു.

പിന്നാലെ നൂപുർ ശർമയെ ബിജെപി സ്ഥാനത്തുനിന്ന് നീക്കി. നൂപുർ ശർമയും തന്റെ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കെല്ലാം കാരണം നൂപുർ ശർമയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 2022 ഓഗസ്റ്റിൽ സുപ്രീം കോടതി നൂപൂർ ശർമ്മയുടെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി. അവർക്കെതിരായ എല്ലാ കേസുകളും ഒരുമിച്ചാക്കി.