പിബി അംഗമാകാനും സിപിഎം സംസ്ഥാന സെക്രട്ടറിയാകാനും എനിക്ക് യോ​ഗ്യതയില്ല: ഇപി ജയരാജൻ

single-img
25 December 2022

സിപിഎം പിബി അംഗമാകാനും സംസ്ഥാന സെക്രട്ടറിയാകാനും തനിക്ക് യോ​ഗ്യതയില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ഒരിക്കലും ആ സ്ഥാനം താൻ ആ​ഗ്രഹിച്ചിട്ടില്ല. പോളിറ്റ് ബ്യൂറോ അംഗമാകാനുള്ള പ്രാപ്തി തനിക്കില്ല. പ്രായം കൂടി വരുകയാണെന്ന ബോധ്യമുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.

മനോരമ ചാനലിൽ ന്യൂസ് മേക്കർ സംവാദത്തിലായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. ഇപ്പോൾ ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് താൻ പൂർണ അവധിയിലല്ല. സജീവ രാഷ്ട്രീയം വിടുകയാണെന്ന പ്രചരണത്തോട് പ്രതികരിക്കാനില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

അതേസമയം, ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പി ജയരാജന്റെ ആരോപണം വലിയ വിവാദമായ സാഹചര്യത്തിലാണ് ഇ പിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.ഇപിയ്ക്ക് എതിരായ ആരോപണങ്ങള്‍ നാളെയും മറ്റന്നാളുമായി ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.