സ്ഥാനാര്‍ഥിയാകാതിരുന്നത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരണത്തിനായി എത്തേണ്ടതിനാൽ: പ്രിയങ്ക ഗാന്ധി

single-img
18 May 2024

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി എത്തേണ്ടതിനാലാണ് താൻ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാതിരുന്നതെന്ന് പ്രിയങ്ക ഗാന്ധി. രാഹുലും താനും മത്സരിച്ചിരുന്നെങ്കില്‍ അത് ബിജെപിക്കാകും ഗുണം ചെയ്യുകയെന്നും പ്രിയങ്ക പറഞ്ഞു. അവസാന 15 ദിവസത്തോളമായി ഞാന്‍ റായ്ബറേലിയില്‍ പ്രചാരണത്തിലാണ്.

അവിടെയുള്ള ജനങ്ങളുമായി ഞങ്ങളുടെ കുടുംബത്തിന്റെ ദീര്‍ഘകാല ബന്ധമാണുള്ളത്. ഞങ്ങള്‍ ഇവിടം സന്ദര്‍ശിച്ച് അവരുമായി സംവദിക്കണമെന്നാണ് റായ്ബറേലിക്കാര്‍ ആഗ്രഹിക്കുന്നത്. റിമോര്‍ട്ട് കണ്‍ട്രോള്‍ കൊണ്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

‘ഞാനും രാഹുലും മത്സരിച്ചിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും തങ്ങളുടെ മണ്ഡലങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് 15 ദിവസമെങ്കിലും ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം ഒരാള്‍ പ്രചാരണം നടത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ രണ്ടുപേരും മത്സരിച്ചാല്‍ അത് ബിജെപ്പിക്കാകും ഗുണം ചെയ്യുക. പാര്‍ട്ടിയുടെ പ്രചാരണം ഏറ്റെടുക്കാന്‍ ആളില്ലാതെവരും’ പ്രിയങ്ക പറഞ്ഞു.

അതേസമയം ഭാവിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി – ‘ഞാന്‍ ഒരിക്കലും ഒരു പാര്‍ലമെന്റേറിയനാകുമെന്നോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അവര്‍ തരുന്ന ഏത് റോളിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആളുകള്‍ അത്തരത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ മത്സരിക്കും’. എന്നായിരുന്നു