ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ വാറണ്ട് സസ്‌പെൻഡ് ചെയ്തു

single-img
14 March 2023

കഴിഞ്ഞ വർഷം ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വനിതാ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് മാർച്ച് 16 വരെ കോടതി ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്തു.

അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി സേബ ചൗധരിക്കും ഇസ്ലാമാബാദ് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ ഭീഷണിപ്പെടുത്തുന്ന ഭാഷ ഉപയോഗിച്ചതിന് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) തലവൻ ഖാനെതിരെ തിങ്കളാഴ്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ആണ് മാർച്ച് 16 വരെ കോടതി ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്തത്.

ഇമ്രാൻ ഖാൻ വീഡിയോ ലിങ്ക് വഴി കോടതി നടപടികളിൽ ഹാജരാകാൻ തയ്യാറാണെന്ന് തിങ്കളാഴ്ചത്തെ വാദത്തിൽ ഖാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ച മുതിർന്ന സിവിൽ ജഡ്ജി റാണാ മുജാഹിദ് റഹീം, ഇമ്രാൻ ഖാനോട് കോടതിയിൽ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു.

എന്നാൽ ഹിയറിംഗിനിടെ, സുരക്ഷാ ഭീഷണികൾക്കിടയിൽ മുൻ പ്രധാനമന്ത്രി ഇസ്ലാമാബാദിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്ന് ഖാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഖാന്റെ ഹർജിയിൽ ഉന്നയിച്ച വാദങ്ങൾ പരിഗണിക്കേണ്ടതുണ്ട് എന്നും, അതുവരെ ഇംപ്ഗ്ഡ് ഓർഡറിന്റെ പ്രവർത്തനം താൽക്കാലികമായി വെക്കാനും കോടതി ഉത്തരവ് നൽകി.