കെ ടി യു താൽക്കാലിക വി സി നിയമനത്തിന് സ്റ്റേ ഇല്ല

single-img
8 November 2022

സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം സ്റ്റേ ചെയ്യണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. യു ജി സിയെക്കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശം നൽകി.

വിസിയുടെ പേര് ശിപാർശ ചെയ്യാനുളള അവകാശം സർക്കാരിനെന്ന് എ ജിയുടെ വാദം അംഗീകരിക്കാൻ ഹൈക്കോടതി തയ്യാറായില്ല. താൽക്കാലിക നിയമനങ്ങൾപോലും യുജിസി മാനദണ്ഡങ്ങൾ പാലിച്ചേ നിയമിക്കാനാകൂ എന്നാ ഗവർണറുടെ അഭിഭാഷകൻ വാദം മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് സർക്കാർ വാദം കോടതി തള്ളിയത്.

വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് പ്രതിസന്ധി തുടങ്ങുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്.