ഇഡി എന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാന്‍ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

single-img
17 April 2024

ഇഡി എന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാന്‍ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡി ഒന്ന് നോക്കിയാല്‍ പേടിക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും മടിയില്‍ കനമുള്ളവരാണ് അവരെന്നും അദ്ദേഹത്തെ പറഞ്ഞു. കോഴിക്കോട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റിയാസ്.

സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി കളയാന്‍ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും റിയാസ് പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ :

‘സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി കെ ബിജുവിനെ ഒരു കാര്യവുമില്ലാതെ ഇഡി വിളിച്ചു. രാവിലെ മുതല്‍ രാത്രി വരെ വെറുതെ ഇരുത്തിച്ചു. അതാണ് ഇഡിയുടെ പണി. ചിരുകണ്ടനും മടത്തില്‍ അമ്പുവുമൊക്കെ തൂക്കുമരത്തില്‍ കയറുമ്പോള്‍ അയ്യോ എന്ന് നിലവിളിക്കുകയായിരുന്നില്ല, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു. കയ്യൂര്‍, കരിവള്ളൂര്‍ സമര പോരാളികളുടെ പിന്‍മുറക്കാരാണ് ഇടതുപക്ഷക്കാര്‍’,

പല കോര്‍പ്പറേറ്റ് കമ്പനികളെയും ആദ്യം ഇഡി പോയി കണ്ട് കേസെടുത്തു. അതിനുശേഷം അവര്‍ പോയി ബിജെപി നേതാക്കളുടെ കാല്‍ക്കല്‍ സാഷ്ടാംഗം വീണ് ബോണ്ട് എടുത്തു. അപ്പോള്‍ ഇഡി കേസ് ആവിയായി. പേടിപ്പിച്ചാല്‍ ഇളകിപ്പോകുന്നവരല്ല കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ സര്‍ക്കാരും. ആ ഭീഷണി കോണ്‍ഗ്രസുകാരോട് മതിയെന്നും തങ്ങളോട് വേണ്ടെന്നും റിയാസ് പറഞ്ഞു.