സെക്രട്ടേറിയറ്റിന്‍റെ ഇടനാഴിയിൽ ഒരു പവർ ബ്രോക്കർമാരുമില്ല; അത്​ 2016ൽ അവസാനിച്ചു: പിണറായി വിജയൻ

single-img
28 February 2023

തന്റെ നേതിര്ത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സെക്രട്ടേറിയറ്റിന്‍റെ ഇടനാഴിയിൽ ഒരു പവർ ബ്രോക്കർമാരുമില്ലെന്നും അത്​ 2016ൽ അവസാനിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ ചില ഓർമവെച്ചാകും പ്രതിപക്ഷ നേതാവ്​ പവർ ബ്രോക്കർമാരുണ്ടെന്ന് പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു പവർ ബ്രോക്കർക്കും കാര്യങ്ങൾ നേടിയെടുക്കാനാകില്ല. സർക്കാർ പ്രവർത്തനത്തിന്​ ഇടനിലക്കാർ വേണ്ട, അതിനു​ ശേഷിയുള്ള ഉദ്യോഗസ്ഥരുണ്ട്- പിണറായി വിജയൻ ധനാഭ്യർഥന ചർച്ചക്ക്​ മറുപടി നൽകവെയാണ്​ പ്രതിപക്ഷനേതാവിന്‍റെ ആക്ഷേപത്തിന്​ മുഖ്യമന്ത്രി മറുപടി നൽകിയത്​.

അട്ടപ്പാടി മധുവിനെ തല്ലിക്കൊന്ന കേസിൽ ഉചിത നടപടി സ്വീകരിച്ചിട്ടുണ്ട്​. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ഉന്നതതല യോഗം വിളിച്ചു. ആ ഇടപെടൽ നടത്തിയ പലരും ജയിലിലായി. കോഴിക്കോട്ട്​ മരിച്ച വിശ്വനാഥന്‍റെ കാര്യത്തിലും ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.