ആരും അന്താരാഷ്ട്ര നിയമത്തിന് മുകളിലല്ല; ഇസ്രായേലിനെതിരെ യുഎൻ സെക്രട്ടറി ജനറൽ

single-img
25 October 2023

ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽ നിന്നല്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് യുഎൻ സെക്രട്ടറി ജനറൽ പ്രതികരിച്ചു.

കഴിഞ്ഞ 56 വർഷമായി ഫലസ്തീൻ ജനത തങ്ങളുടെ ഭൂമിയുടെ അധിനിവേശം മൂലം കഷ്ടപ്പെടുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് പറഞ്ഞു. യുഎൻ രക്ഷാസമിതിയിലായിരുന്നു ഗുട്ടെറസിന്റെ പരാമർശം.

‘ഹമാസിന്റെ ആക്രമണങ്ങൾ ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. 56 വർഷമായി പലസ്തീൻ ജനത ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിൻ കീഴിലാണ്. പലസ്തീൻ ജനത തങ്ങളുടെ ഭൂമിയെ സെറ്റിൽമെന്റിലൂടെയും ആക്രമണത്തിലൂടെയും വിഭജിക്കുന്നത് കണ്ടു. ഫലസ്തീൻ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കുകയും വീടുകൾ നശിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പരിഹാരത്തിനായുള്ള തങ്ങളുടെ പ്രതീക്ഷകൾ അസ്തമിച്ചതായി ഗുട്ടെറസ് പറഞ്ഞു.

എന്നിരുന്നാലും, ഫലസ്തീൻ ജനതയുടെ ദുരവസ്ഥ ഒരിക്കലും ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കാൻ കഴിയില്ല. അതേസമയം, ആ ആക്രമണത്തിന്റെ പേരിൽ ഫലസ്തീൻ ജനതയെ മൊത്തത്തിൽ ഭീകരാക്രമണത്തിന് ശിക്ഷിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇസ്രായേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചു. ഗാസയിൽ നടക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത് വളരെ ആശങ്കാജനകമാണ്. സായുധ പോരാട്ടത്തിൽ ഒരു പാർട്ടിയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അതീതരല്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു. ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ രംഗത്തെത്തി.

ഇസ്രയേലി ജനതയ്‌ക്കെതിരായ ഭീകരാക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ഗിലാദ് എർദാൻ ഗുട്ടെറസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.