പാർട്ടിയാണ് വലുത്; പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ല: വിഡി സതീശൻ

single-img
25 February 2023

സംസ്ഥാനത്തെ കെ പി സിസി അംഗങ്ങളെ നി‍ശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കോൺഗ്രസിൽ പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ല .പാർട്ടിയാണ് വലുത്.അതിനർത്ഥം ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല .തീരുമാനങ്ങൾ എടുക്കുന്നത് എല്ലാവരോടും കൂടി ആലോചിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കെ പിസിസി അധ്യക്ഷൻ കെ.സുധാകരനും വി.ഡി സതീശനുനെതിരെ കച്ചമുറുക്കി സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണമെന്നത് ഏരെ ശ്രദ്ധേയമാണ്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചത്.