വിഡി സതീശനെ ഒരു ഡിവൈഎഫ്‌ഐക്കാരനും തൊടില്ല; പറ്റുമെങ്കില്‍ തടയട്ടെ: കെ സുധാകരൻ

single-img
8 March 2023

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ റോഡില്‍ തടയുമെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിപക്ഷ നേതാവിനെ ഒരു ഡിവൈഎഫ്‌ഐക്കാരനും തൊടില്ലെന്നും പറ്റുമെങ്കില്‍ തടയട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, തന്നെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുയെന്ന് വിഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. പൊലീസുകാരുടെ അകമ്പടി ഇല്ലാതെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിക്കുമെന്നും തന്നെ തടയാമെന്നും വിഡി സതീശന്‍ പറയുകയുണ്ടായി.