ഓണാഘോഷ വിഷയത്തില്‍ തര്‍ക്കമില്ല; ഇത് തന്റെ സർക്കാരാണെന്ന് ഗവര്‍ണര്‍
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ സമാപന ചാർജുകളിൽ നിന്നും തന്നെ മാറ്റിയെന്ന പ്രചാരണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരുമായുള്ള എന്തെങ്കിലും പ്രശ്‌നം കൊണ്ടല്ല താന്‍ ഇന്ന് അട്ടപ്പാടിയിലെത്തിയതെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.
അട്ടപ്പാടിയിൽ ഇന്ന് നടന്ന പരിപാടി രണ്ട് മാസം മുന്‍പ് ഏറ്റതാണെന്നും ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരുമായി ഓണാഘോഷ വിഷയത്തില്‍ തര്‍ക്കമില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് തന്റെ ഗവണ്‍മെന്റാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഓണാഘോഷ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. സംസ്ഥാനത്തെ സർവകലാശാലകളെ നഴ്‌സറികളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നുംതാൻ ഈ കാര്യത്തിൽ തന്റെ ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.