ഇനി രാഷ്ട്രീയത്തിലേക്ക്; നികേഷ് കുമാര്‍ സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു

single-img
25 June 2024

മലയാളത്തിലെ പ്രമുഖ വാർത്താ ചാനലായ റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എംവി നികേഷ് കുമാർ 28 വർഷത്തെ സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു. ഇനി രാഷ്ട്രീയരംഗത്ത് സജീവമാകുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹം മാധ്യമരംഗം വിടുന്നത് എന്ന് വിശദീകരിച്ചു .

ഇന്ന് റിപ്പോർട്ടർ ടിവിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് എംവി നികേഷ് കുമാർ രാജിവച്ചു. ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും.ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.