തൃശൂരില്‍ നിന്നുയരുന്നത് പുതിയ കേരള സന്ദേശം: പ്രധാനമന്ത്രി

single-img
3 January 2024

തൃശ്ശൂര്‍ ജില്ലയിലെ തേക്കിന്‍കാട് മൈതാനത്ത് ബിജെപി സംഘടിപ്പിച്ച സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പരിപാടി അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. സംസാരിച്ചു കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. മന്നത്ത് പത്മനാഭന്റെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയാണെന്നും കാശിയില്‍ നിന്നു വരുന്ന താന്‍ വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണ്.

തൃശൂരില്‍ നിന്നും ഉയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മൊഴിമാറ്റിയുള്ള പ്രസംഗത്തിനുശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി കേരളത്തിലെ അമ്മമാരെ, സഹോദരിമാരെയെന്ന് മലയാളത്തില്‍ അഭിസംബോധനം ചെയ്തു. വളരെയധികം അഭിമാനകരമായ ഒരുപാട് പുത്രിമാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കേരളമെന്ന് മോദി പറഞ്ഞു. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് എന്നിവര്‍ സ്വാതന്ത്ര്യ സമരത്തില്‍ നല്‍കിയ ഊര്‍ജ്ജം ചെറുതല്ല.

കാര്‍ത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്‌കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ കേരളത്തിന്റെ സംഭാവനയാണ്. മോദിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചര്‍ച്ച. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത് സ്വാതന്ത്ര്യാനന്തരം വന്ന കോണ്‍ഗ്രസ് , ഇടതു സര്‍ക്കാര്‍ സ്‌ക്രീശക്തിയെ പരിഗണിച്ചില്ല. സ്ത്രീ സംവരണ ബില്‍ ബിജെപി നിയമമാക്കി. മുത്തലാക്കില്‍ ബുദ്ധിമുട്ടിയ സ്ത്രീകളെ മോദി സര്‍ക്കാര്‍ മോചിപ്പിച്ചു.

എന്‍ഡിഎ സര്‍ക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്തീകള്‍ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ പരിശ്രമിക്കുകയാണ്. ഇടത്,കോണ്‍ഗ്രസ് കാലത്ത് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു. ‘മോദിയുടെ ഗ്യാരണ്ടികള്‍’ ഓരോന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ചുള്ള പരാമര്‍ശിച്ചത്.