യുഎസ്എയെ പരാജയപ്പെടുത്തി ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്ന് നെതര്‍ലാന്‍ഡ്സ്

single-img
3 December 2022

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ഖത്തര്‍ ലോകകപ്പില്‍ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയ്‌ക്കെതിരെ ഗ്രൂപ്പ് എ ജേതാക്കളായ നെതര്‍ലന്‍ഡ്സിന് ജയം. വാശിയേറിയ മത്സരത്തിൽ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

മത്സരം തുടങ്ങി പത്താം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്ത് 46ാം മിനിറ്റിലും 81ാം മിനിറ്റിലുമാണ് നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ നേട്ടം. നെതര്‍ലന്‍ഡ്സിന്റെ മെംഫിസ് ഡിപേയും ഡാലി ബ്ലിന്‍ഡുമാണ് ആദ്യ രണ്ടു തവണ യുഎസ്എയുടെ ഗോള്‍ വല തകര്‍ത്തത്. മൂന്നാമത് ഡന്‍സല്‍ ഡെംഫ്രൈസും നെതര്‍ലന്‍ഡ്‌സിനായി ഗോള്‍ നേടി.

ആദ്യ പകുതിയിലേക്കാള്‍ ആവേശത്തിലാണ് രണ്ടാം പാതി ആരംഭിച്ചത്. രണ്ടു ടീമുകളിലെയും ഗോള്‍ കീപ്പര്‍മാര്‍ക്ക് കടുത്ത പരീക്ഷണങ്ങള്‍ നല്‍കുന്ന നീക്കങ്ങളുണ്ടായി. കളിയുടെ 50-ാം മിനിറ്റില്‍ യുഎസ്എയ്ക്ക് ലഭിച്ച കോര്‍ണറില്‍ മക്കന്‍സിയുടെ ഹെഡര്‍ നൊപ്പാര്‍ട്ട് തടഞ്ഞെങ്കിലും പുലിസിച്ചിന്‍റെ ക്രോസില്‍ റീമിന്‍റെ ശ്രമം, ഗോള്‍ ലൈനില്‍ നിന്ന് ഡച്ച് പ്രതിരോധം രക്ഷപ്പെടുത്തി.