അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വിടരുതെന്ന് നെന്മാറ എംഎല്‍എ

single-img
6 April 2023

ജനവാസ മേഖലയിൽ ഭീഷണിയായ അരിക്കൊമ്പനെ പാലക്കാട് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നെന്മാറ എംഎല്‍എ കെ ബാബു രംഗത്ത്. പറമ്പിക്കുളത്തും റേഷന്‍കടകളും പലചരക്ക് കടകളും ഉണ്ട്. ആദിവാസികള്‍ ഉള്‍പ്പടെ ആശങ്കയിലാണ് എന്നും നെന്മാറ എംഎല്‍എ കെ ബാബു പറഞ്ഞു.

അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയശേഷം പറമ്പിക്കുളം കടുവാസങ്കേതത്തിലെ മുതുവരച്ചാൽ വനമേഖലയിലേക്കു മാറ്റാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ആണ് പറമ്പിക്കുളത്തേക്ക് ഉയരുന്നത്.

അരിക്കൊമ്പനെ പിടികൂടി പാലക്കാട് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സമരമുഖം തുറന്ന് സിപിഎം ജില്ലാ നേതൃത്വം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുതലമട ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനപ്പാടിയിലെ ഡിഎഫ്ഒ ഓഫിസ് ഇന്ന് രാവിലെ ഉപരോധിക്കും. ആദിവാസി കുടുംബങ്ങളെ ഉള്‍പ്പെടുത്തി തുടര്‍സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയാണ് റിപ്പോർട്ട് നൽകിയത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവുമുണ്ട് എന്നതാണ് പറമ്പിക്കുളം തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം. ഈ റിപ്പോർട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.