എനിക്കെതിരെ കെഎസ്‌യു എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് എനിക്കും അവര്‍ക്കും അറിയില്ല: മന്ത്രി ആര്‍ ബിന്ദു

single-img
5 November 2023

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകര്‍പ്രതിഷേധിച്ചു . മന്ത്രിയുടെ വാഹനം തടഞ്ഞ കെഎസ്‌യു പ്രവര്‍ത്തകെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അവസാനം ബലം പ്രയോഗിച്ച് പരിശ്രമത്തിനൊടുവില്‍ പൊലീസ് കെഎസ്‌യു പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു.

അതേസമയം, തനിക്കെതിരെ കെഎസ്‌യുക്കാർ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് തനിക്കും അവര്‍ക്കും അറിയില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത്.

താൻ ധരിക്കുന്ന കണ്ണടയ്ക്ക് ഉയര്‍ന്ന വില അനുവദിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വിവാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നേരത്തെ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്‍.ബിന്ദുവിന്റെ ഇടപെടല്‍ മൂലമാണെന്നാരോപിച്ച് കെ.എസ്.യു ഇന്ന് രാവിലെ മന്ത്രി ബിന്ദുവിന്റെ ഫഌ്‌സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചിരുന്നു.