മമ്മൂട്ടി- ​ഗൗതം മേനോൻ ചിത്രത്തിൽ നയൻതാര നായിക

single-img
10 July 2024

മമ്മൂട്ടിയും ​​ഗൗതമും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങൾക്ക് ഇന്ന് തിരശീല വീണിരിക്കുകയാണ് . മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത്തെ സിനിമയിലെ കാസ്റ്റിം​ഗ് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സോഷ്യൽ ലോകത്ത് സജീവമാണ്.

ഇപ്പോൾ ഇതിൽ മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മമ്മൂട്ടി- ​ഗൗതം മേനോൻ ചിത്രത്തിൽ നയൻതാര ഉണ്ടാകുമെന്ന തരത്തിൽ നേരത്തെയും വാർത്തകൾ വന്നിരുന്നു.

വാർത്തകൾ എന്തായാലും ലേഡി സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ രാപ്പകൽ, തസ്കര വീരൻ, ഭാസ്കർ ദ റാസ്കൽ, പുതിയ നിയമം തുടങ്ങിയ സിനിമകൾക്ക് ശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്ന സിനിമ കൂടിയാകും ഇത്.