പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും രാജ്യവ്യാപക റെയ്ഡ്

single-img
27 September 2022

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും രാജ്യവ്യാപക റെയ്ഡ്. കര്‍ണാടക, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര,ഡല്‍ഹി, അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്.

നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു.

എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 170 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകയില്‍ നിന്ന് മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.