നരബലിയിൽ സ്ത്രീകൾ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നത്; റിപ്പോർട്ട് തേടി ദേശീയ വനിത കമ്മീഷൻ

single-img
11 October 2022

കേരളത്തിൽ ഇതിനകം വിവാദമായ നരബലിയിൽ ഇടപെടലുമായി ദേശീയ വനിത കമ്മിഷൻ . നരബലിയിൽ സ്ത്രീകൾ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കേരളാ ഡിജിപിയ്ക്ക് കത്തയച്ചു .

കേസിൽ തുടർ നടപടി സ്വീകരിച്ചതിന്റെ റിപ്പോർട്ട് 7 ദിവസത്തിനകം നൽകണമെന്നാണ് നിർദ്ദേശം . അതേസമയം, ഇലന്തൂരിലെ നരബലിക്കേസിൽ പോലീസ് വീടിന്റെ പുറകുവശത്തുനിന്നും കുഴിച്ചിട്ട ഒരു മൃതദേഹാവശിഷ്ടം കണ്ടെത്തി. ആരുടേതാണ് മൃതദേഹമെന്ന് വ്യക്തമല്ല.