കെ സുധാകരന് പോക്‌സോ കേസില്‍ പങ്കുണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് തന്നെ: ഇപി ജയരാജൻ

single-img
24 June 2023

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെയുള്ള കേസിൽ കേരളാ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്‍. കോണ്‍ഗ്രസ് പാർട്ടി തെറ്റിനെ ന്യായികരിക്കുകയാണ്. നിയമപരമായി നേരിടാന്‍ തയാറാകണം. സുധാകരന്‍ രാജിവെക്കണം എന്നതിനെ കുറിച്ച് പറയേണ്ടത് കോണ്‍ഗ്രസാണ്.

യുഡിഎഫ് മുന്നണിയുടെ പ്രതിഷേധങ്ങളെ മുഖവരയ്ക്ക് എടുക്കുന്നില്ല. സുധാകരന് പോക്‌സോ കേസില്‍ പങ്ക് ഉണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ, വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ആകെ പുറത്ത് വന്നത് വിദ്യയുടെയും, നിഖിലിന്റെയും കാര്യങ്ങള്‍ മാത്രം. അന്വേഷിച്ച് പുറകെപോയാല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. അന്വേഷിച്ചെങ്കിൽ മാത്രമേ കണ്ടെത്താനാവുകയുള്ളു.

വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടു. ഏന്തെങ്കിലും ഒരു വിദ്യാര്‍ത്ഥി തെറ്റ് ചെയ്താല്‍ അതിന് സംഘടനയ്ക്ക് മുഴുവനായി ഉത്തവാദിത്വമില്ല. തെറ്റ് തിരുത്തി മുന്നോട്ട്‌പോവുകയാണ് ചെയുക. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിന് ഇല്ല. പൊലീസ് കൃത്യമായി ഇടപെട്ടുവെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.