അങ്ങനെയൊരാളെ അറിയില്ല: എംവി ഗോവിന്ദന്‍

single-img
10 March 2023

സ്വപ്‌ന സുരേഷ് പറഞ്ഞ വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാത്രമല്ല കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വിജേഷ് പിള്ളയെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല. സ്വപ്‌ന വിജയ് പിള്ള എന്നു പറഞ്ഞപ്പോള്‍ വിജേഷ് പിള്ള എന്നു തിരുത്തിക്കൊടുത്തത് ചില മാധ്യമ പ്രവര്‍ത്തകരാണ്. മാധ്യമങ്ങള്‍ കൂടി ഉള്‍പ്പെട്ട തിരക്കഥയാണ് നടക്കുന്നത്. തിരക്കഥ എഴുതുമ്പോള്‍ കുറെക്കൂടി വിശ്വാസയോഗ്യമായ വിധത്തില്‍ വേണം. ഇതിപ്പോള്‍ ആദ്യ ദിവസം തന്നെ പൊട്ടിപ്പോവുകയാണ്. സ്വപ്‌നയ്ക്കു തന്നെ നിശ്ചയമില്ല- എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം താൻ‌ സ്വപ്നയെ കണ്ടു എന്നത് സത്യമാണ് എന്നും, എന്നാൽ ബിസിനസ് സംബന്ധമായ ഒരു കാര്യം ചർച്ച ചെയ്യാനാണ് കണ്ടത് എന്നും വിജേഷ് പിള്ള. മാത്രമല്ല സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്നും വിജേഷ് പിള്ള ആരോപിച്ചു.