മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ വെടിക്കെട്ട് ദുരന്തമായി പ്രഖ്യാപിച്ചു
22 April 2026

തൃശൂർ മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ വെടിക്കെട്ട് ദുരന്തമായി പ്രഖ്യാപിച്ചു. മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നിലവിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദുരന്തത്തെ സവിശേഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.


