രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡൻ ഇനിമുതൽ ‘അമൃത് ഉദ്യാന്‍’; പേര് മാറ്റി കേന്ദ്രസർക്കാർ

single-img
28 January 2023

രാഷ്ട്രപതി ഭവനിലെ അഴകായ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി മാറ്റി കേന്ദ്രസർക്കാർ . രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം.

ചരിത്ര സ്മാരകങ്ങളുടേയും സ്ഥലങ്ങളുടേയും പേര് മാറ്റുന്നത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ്. നേരത്തെ രാജ്പഥ് പേര് മാറ്റി കര്‍ത്തവ്യ പഥ് ആക്കിയതിന് പിന്നാലെയാണ് ഈ നടപടി. ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ് രാജ്‌പഥ്.