സനാതന പാരമ്പര്യം പിന്തുടരാത്തവർ രാക്ഷസ സ്വഭാവക്കാർ: മധ്യപ്രദേശ് മന്ത്രി ഉഷാ ഠാക്കൂർ

single-img
9 April 2023

മോശം വസ്ത്രം ധരിച്ച സ്ത്രീകളെ പുരാണകഥാപാത്രമായ ശൂർപ്പണഖയുമായി താരതമ്യപ്പെടുത്തിയതിന് വിമർശനം നേരിടുന്ന പാർട്ടി സഹപ്രവർത്തകൻ കൈലാഷ് വിജയവർഗിയയെ പിന്തുണച്ച് മധ്യപ്രദേശ് മന്ത്രി ഉഷാ ഠാക്കൂർ.

നിങ്ങൾ വേദങ്ങൾ എടുത്ത് വായിക്കുകയാണെങ്കിൽ, അത് നമ്മുടെ വസ്ത്രങ്ങൾ, നമ്മുടെ ജീവിതരീതി, നമ്മുടെ ഭക്ഷണം, നമ്മുടെ ദിനചര്യ എന്തായിരിക്കണം എന്നിവയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. നമ്മുടെ വസ്ത്രങ്ങൾ വളരെ മാന്യവും പരിഷ്കൃതവുമായിരിക്കണം, നമ്മൾ പൊതു ഇടങ്ങളിൽ ആയിരിക്കുമ്പോൾ നമ്മെ കാണുന്ന ഒരാളുടെയും മനസ്സിൽ തെറ്റായ ചിന്ത ഉണ്ടാകില്ല. സനാതൻ പാരമ്പര്യങ്ങൾ പിന്തുടരാത്തവരിൽ പൈശാചിക പ്രവണതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു- മധ്യപ്രദേശ് മന്ത്രി ഉഷാ ഠാക്കൂർ. പറഞ്ഞു.

കൈലാശ് വിജയവർഗീയയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മഹിള കോൺഗ്രസ് പ്രസിഡന്റ് വിഭ പട്ടേൽ രംഗത്തെത്തി. അസഭ്യ സംസാരത്തിലൂടെ സ്വയം വലിയ നേതാവാണെന്ന് വരുത്തിതീർക്കുകയാണ് വിജയവർഗീയ ശ്രമിക്കുന്നത് എന്നാണ് വിഭ പട്ടേൽ പറഞ്ഞത്.

അതേസമയം, തന്റെ പ്രസ്താവനകൾ സന്ദർഭത്തിന് പുറത്താണ് അവതരിപ്പിച്ചതെന്ന് വിജയവർഗിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു