മിക്ക സപ്ലൈകൊ ഔട്ട്ലെറ്റുകളിലും അവശ്യ സാധനങ്ങളില്ല; ഉള്ളത് നാലോ അഞ്ചോ സാധനങ്ങള്‍

single-img
8 August 2023

തിരുവനന്തപുരം: മന്ത്രിയുടെ അവകാശ വാദം തെറ്റ്. സംസ്ഥാനത്തെ മിക്ക സപ്ലൈ കോ ഔട്ട്ലെറ്റുകളിലും 13 അവശ്യസാധനങ്ങളില്ല. മിക്കയിടത്തും ഉള്ളത് നാലോ അഞ്ചോ സാധനങ്ങൾ മാത്രം. പലയിടത്തും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. തലസ്ഥാന ന​ഗരത്തിലെ ഔട്ട്ലെറ്റിൽ പോലും നാലിലൊന്ന് സാധനങ്ങളില്ല. 

കൊല്ലം ജില്ലയിൽ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പകുതി സബ്സിഡി സാധനങ്ങളുമില്ല. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ സബ് സിഡി സാധനങ്ങൾ വന്നിട്ടില്ലെങ്കിലും മറ്റ് സാധനങ്ങൾക്ക് 20 ശതമാനം വരെ ഇളവുണ്ട്. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ സബ്സിഡി ഇല്ലാത്ത സാധനങ്ങൾ 500 രൂപയ്ക്ക് മുകളിൽ വാങ്ങിയാൽ സമ്മാന കൂപ്പണും ഏർപ്പെടുത്തിയിട്ടുണ്ട്.