ഭാരത് ജോഡോ യാത്ര; സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള കോൺഗ്രസ് ക്ഷണം നിരസിച്ച് കൂടുതൽ പാർട്ടികൾ

single-img
28 January 2023

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കാശ്മീരിലെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള കോൺഗ്രസ് പാർട്ടിയുടെ ക്ഷണം നിരസിച്ച് രാജ്യത്തെ കൂടുതൽ പ്രതിപക്ഷ പാർട്ടികൾ. ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

ഇത്ത മുന്നണിയിൽ നിന്നും സിപിഎം നേരത്തേ തന്നെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ജനുവരി 30 ന് ജമ്മു കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. കേരള ഘടകത്തിന്റെ എതിർപ്പാണ് യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം പങ്കെടുക്കാത്തതിലെ കാരണം.

അതേസമയം, സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചിരുന്നു. കാശ്മീരിലെ അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ യാത്ര നിർത്തിവച്ചത്.