മോദി ഒരു മുഖം മൂടിയാണ്; 56 ഇഞ്ച് നെഞ്ചളവൊന്നും ഈ പൊള്ളയായ മനുഷ്യനില്ല: രാഹുൽ ഗാന്ധി

single-img
18 March 2024

പ്രതിപക്ഷ നിരയിൽ നിന്നും രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിക്കെതിരായ വാക്‌പോരും തിരിച്ചടിയായി വീണ്ടും ഭൂരിപക്ഷ വിശ്വാസങ്ങളെ കൂട്ടിപ്പിടിച്ചുള്ള മെലോഡ്രാമയുമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ആരോപണങ്ങൾ ഉയരുമ്പോൾ മോദിയുടേയും ബിജെപിയുടേയും സ്ഥിരം ശൈലി തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ശക്തി അഥവാ അധികാരം, പവര്‍ പ്രതികരണത്തിനെതിരെ ഉണ്ടായത്.

“രാജാവിന്റെ ആത്മാവ് ഇവിഎമ്മിലാണ്. ഇവിഎമ്മില്‍ മാത്രമല്ല രാജ്യത്തെ ഇഡി, സിബിഐ, ടാക്‌സ് ഡിപാര്‍ട്‌മെന്റ് തുടങ്ങിയ ഓരോ ഏജന്‍സികളിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇവിഎം ഉപയോഗിച്ചാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ജയമെന്ന് ആവര്‍ത്തിച്ചാണ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്.

ഞങ്ങള്‍ ഒരു പാര്‍ട്ടിക്കെതിരെ അല്ലെങ്കില്‍ ഒരു മനുഷ്യന് എതിരെ പോരാടുകയാണെന്ന് ആളുകള്‍ കരുതുന്നു. അതായത് പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ. ശരിക്കും അങ്ങനെയല്ല. നമ്മുടെ പോരാട്ടം ഒരു ശക്തിക്കെതിരെയാണ്. എന്താണ് ആ ശക്തിയെന്നാണ് ചോദ്യം. ആരോ പറഞ്ഞതുപോലെ, ഈ രാജാവിന്റെ ആത്മാവ് ഇവിഎമ്മിലാണ്. രാദ്യത്തെ എല്ലാ സ്ഥാപനങ്ങളിലുമാണ്. മോദി ഒരു മുഖം മൂടിയാണ്, ഒരു ശക്തിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖംമൂടി. 56 ഇഞ്ച് നെഞ്ചളവൊന്നും ഈ പൊള്ളയായ മനുഷ്യനില്ല.

രാഹുലിന്റെ വാക്കുകള്‍ക്ക് പിന്നാലെ ബിജെപി ഐടി സെല്‍ രാഹുല്‍ ഗാന്ധി ഹിന്ദുമതത്തേയും സ്ത്രീകളേയും അധിക്ഷേപിക്കുകയാണെന്നും പറഞ്ഞു രംഗത്തേക്കെത്തി.

സനാതന ധര്‍മ്മത്തെ കോണ്‍ഗ്രസിന്റെ കൂട്ടുകക്ഷയായ ഡിഎംകെയുടെ ഉദയനിധി സ്റ്റാലിന്‍ അപമാനിച്ചതിന് പിന്നാലെ ശക്തിയെ അപമാനിച്ചു രാഹുല്‍ ഗാന്ധിയെത്തിയെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞത്. മാ ദുര്‍ഗയ്‌ക്കെതിരായാണ് ഈ ആക്ഷേപമെന്ന മട്ടില്‍ ഐടി സെല്‍ തലവന്‍ കഥയിറക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതില്‍ തന്നെ പിടിച്ചു കയറി.