ലോകത്തിലെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നു: കെസിആർ

single-img
12 February 2023

അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. മോദി കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയത് വെറുപ്പുളവാക്കുന്ന പ്രസംഗമാണെന്ന് ചന്ദ്രശേഖർ റാവു വിമര്‍ശിച്ചു.

പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യത്തിനും മോദിക്ക് മറുപടിയില്ല. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്ക് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നും തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് തെലങ്കാന നിയമസഭയിലായിരുന്നു മോദിക്കെതിരായ കെസിആ‌റിന്‍റെ പ്രസംഗം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയെ മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്നും കെസിആർ ആരോപിച്ചു. പത്ത് ലക്ഷം കോടി എന്നത് ഒരു ചെറിയ കളിയല്ല. നഷ്ടം വന്നാൽ ജനങ്ങൾക്ക് മേൽ, ലാഭം വന്നാൽ കോർപ്പറേറ്റുകൾക്ക് എന്നതാണ് മോദിയുടെ നയം. ബിസിനസ് ചെയ്യാനല്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് സർക്കാരെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.