ശരിയാക്കണം, നിങ്ങള്‍ടെ ചോറ് തിന്ന് വളര്‍ന്നവനാ; അവനെ വെറുതെ വിടരുത്; എസ് രാജേന്ദ്രനെതിരെ എംഎം മണി

single-img
16 October 2022

സിപിഎമ്മിന്റെ മുൻ നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനെതിരേ വീണ്ടും എംഎം മണി എംഎല്‍എയുടെ വിവാദ പ്രസംഗം. മൂന്നാറില്‍ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഉണ്ട ചോറിന് നന്ദി കാണിക്കാത്ത ആളാണ് രാജേന്ദ്രന്‍. രാജേന്ദ്രനെ തൊഴിലാളികള്‍ കൈകാര്യം ചെയ്യണമെന്നും എം എം മണി പറഞ്ഞു.

‘നന്ദി വേണമല്ലോ. ഉണ്ട ചോറിന് നന്ദി വേണ്ടേ. നന്ദിയില്ലാത്തവന്‍. 15 വര്‍ഷം എംഎല്‍എയായി. പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ഇതെല്ലാം ആയിരുന്നില്ലേ. ഒടുവില്‍ ഇല്ലാത്ത കേസുണ്ടോ. പാര്‍ട്ടി തീരുമാനിച്ചു ഇനി നിര്‍ത്തണ്ടാന്ന്. അപ്പോള്‍ നമ്മള്‍ രാജയെ നിര്‍ത്തി. രാജയെ തോല്‍പ്പിക്കാനുള്ള മുഴുവന്‍ പണിയും അയാല്‍ ചെയ്തു. അങ്ങനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. ശരിയാക്കണം. നിങ്ങള്‍ടെ ചോറ് തിന്ന് വളര്‍ന്നവനാ. അവനെ വെറുതെ വിടരുത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്ന പ്രവര്‍ത്തനം നടത്താന്‍ ബാധ്യതയുള്ളൊരാള്‍ അത് ചെയ്യാതെ വഞ്ചനയും തട്ടിപ്പുമാണ് നടത്തിയത്. അത് എസ്റ്റേറ്റിലെ തൊഴിലാളികളോടും കുഞ്ഞുങ്ങളോടും പറഞ്ഞ് അവരെ പഠിപ്പിക്കേണ്ടതുണ്ട്.’ – എംഎം മണിപറഞ്ഞു.