മൂന്നാം സീറ്റിനായി ദയനീയമായി യാചിക്കുകയാണ്; മുസ്ലിം ലീഗിനെ പരിഹസിച്ച് മന്ത്രി പി രാജീവ്

single-img
23 February 2024

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ് പരിഹസിച്ചു. സംസ്ഥാന നിയമസഭയില്‍ യുഡിഎഫിലെ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും ലോക്സഭാ സീറ്റിനായി ലീഗ് കേഴുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള അപമാനം സഹിച്ച് യുഡിഎഫില്‍ നില്‍ക്കണോ സ്വതന്ത്രമായി നില്‍ക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്നും പി രാജീവ് പറഞ്ഞു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ ഉണ്ടായത് പ്രത്യേക സാഹചര്യം. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദുന്‍ബലമായെന്നും ജനങ്ങള്‍ക്ക് എല്‍ഡിഎഫിലുള്ള വിശ്വാസം കൂടിയെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.