മെസി അല്ല; ഗോൾഡൻ ബോളിന് അർഹൻ എംബാപ്പെ; വിമർശനവുമായി ക്രൊയേഷ്യൻ മോഡൽ

single-img
19 December 2022

സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ക്രൊയേഷ്യയിൽ നിന്നുള്ള ഇവാന. ഇത്തവണ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്‍റെ വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയത്.

ലോകകപ്പ് വേദികളിൽ താരമായ ഇവാന നോളിന്റെ ഇൻസ്റ്റ​ഗ്രാം ഫോളവേഴ്സിന്റെ എണ്ണം മൂന്ന് മില്യണും കടന്നാണ് കുതിച്ചത്. ഇപ്പോഴിതാ, ലോകകപ്പിന്റെ പുരസ്കാരങ്ങൾ നൽകിയതിലെ അതൃപ്തി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇവാന.

അർജന്റീനയുടെ ക്യാപ്റ്റനായ ലിയോണൽ മെസി അല്ല ലോകകപ്പിലെ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോളിന് അർഹൻ എന്നാണ് ഇവാനയുടെ അഭിപ്രായം. പകരം പുരസ്കാരം കിലിയൻ എംബാപ്പെയ്ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നും ഇവാന ഇൻസ്റ്റ​ഗ്രാമിൽഎഴുതി. കഴിഞ്ഞ ദിവസം ഫൈനലിലെ അർജന്റീന – ഫ്രാൻസ് ഫൈനൽ പോരാട്ടം കാണാൻ ഇവാനയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഫ്രാൻസിനെ പിന്തുണയ്ക്കുന്നതായിരുന്നു ഇവാനയുടെ പോസ്റ്റുകൾ.