കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും: എം ബി രാജേഷ്

single-img
10 March 2023

കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രി പി രാജീവുമൊത്ത് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയിരുന്നു എം.ബി രാജേഷ്.

അതേസമയം ബ്ര​ഹ്മ​പു​ര​ത്തെ തീ ​എ​പ്പോ​ഴ​ണ​യ്ക്കാ​നാ​വു​മെ​ന്ന് ഇ​പ്പോ​ള്‍ പറ​യാ​നാ​കി​ല്ലെ​ന്നും, തീ ​അ​ണ​ച്ചാ​ലും വീ​ണ്ടും തീ​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള​ള​തെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. സമാനതകളില്ലാത്ത അനുഭവമാണിത്, പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം രൂപവൽകരിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

തീപിടുത്തം ഉണ്ടായ ഉടനെ മേയറുമായി ബന്ധപ്പെട്ടു. അപ്പോൾ, ആരീതിയിൽ ഇട​പെടേണ്ട ഗൗരവമില്ലെന്നാണ് അറിയിച്ചത്. അവരെ അതിന് കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം നേരത്തെ മൂന്ന് തവണ തീ പിടിച്ചിരുന്നു. അത്, നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. സമാനതകളില്ലാത്ത അനുഭവമാണിത്. നിലവിൽ ആറടിയോളം താഴ്ചയിൽ തീപടർന്നിട്ടുണ്ട്. അതു​കൊണ്ട്, തീയണച്ച് റിപ്പോർട്ട് തരുമ്പോൾ തന്നെ, വീണ്ടും തീപടരാനിടയുണ്ട്. ഇതു​വരെ തീ പടരുന്നത് നിയ​ന്ത്രിക്കാൻ എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കുകയാണ്. സാധ്യമാകുന്ന എല്ലാ പ്രവർത്തനവും സർക്കാർ ഏകോപിപ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.