വിചാരധാരയില്‍ പറയുന്നത് അന്നത്തെ സാഹചര്യം; ബിജെപിയെയും ആർ എസ് എസിനെയും ന്യായീകരിച്ചു ബിഷപ്പ് പാംപ്ലാനി

single-img
11 April 2023

ബിജെപിയെയും ആർ എസ് എസിനെയും ന്യായീകരിച്ചു തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്ത്. വിചാരധാരയില്‍ പറയുന്നത് അന്നത്തെ സാഹചര്യം ആണ് എന്നും, ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളും ഉണ്ട്. അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ട് – തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ള ബി.ജെ.പി. നേതാക്കള്‍ വിവിധ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കഴിഞ്ഞ ദിവസങ്ങളിലായി സന്ദര്ശിച്ചിരുന്നു. വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്നു പറഞ്ഞാണ് സി.പി.എം. ഇതിനെ വിമർശിച്ചത്. സിപിഎമ്മിന് പുറമെ കോണ്‍ഗ്രസ് നേതൃത്വവും ബി.ജെ.പി. സന്ദര്‍ശനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ രാഷ്ട്രീയ കേരം കാണുന്നത്.