കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി

single-img
7 February 2023

കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയില്‍ എത്തിയത് ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം.

ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയില്‍ എത്തിയ സംഘം ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച്‌ ഒന്‍പത് മണിയോടെ കൊട്ടിയൂര്‍ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ആറളം പൊലീസ് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടങ്ങി.