പുതിയ ബി.എം.ഡബ്ല്യു 1250 ജിഎസ് ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യർ
തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ഉടൻതന്നെ ട്രിപ്പ് ഉണ്ടാവുമെന്ന സൂചനകൾക്ക് പിന്നാലെ പുതിയ ബി.എം.ഡബ്ല്യു 1250 ജി.എസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. ഏകദേശം 22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബൈക്കാണ് താരം വാങ്ങിയത്.
താൻ ബൈക്ക് വാങ്ങുകയും അത് ഓടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് താരം തന്നെയാണ് സന്തോഷം സോഷ്യൽമീഡിയിലൂടെ അറിയിച്ചത്. ‘ധൈര്യത്തിന്റെ കുഞ്ഞൻ കാൽവയ്പ്പ് നല്ലൊരു തുടക്കമാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ ഞാൻ പരുങ്ങുന്നത് കണ്ടാൽ ദയവായി ക്ഷമിക്കണം. എന്നെപ്പോലെ നിരവധി പേർക്ക് പ്രചോദനമായതിന് അജിത്ത് കുമാർ സാറിന് നന്ദി’- മഞ്ജു എഴുതി.
അതേസമയം, തനിക്കൊരു ബൈക്ക് സ്വന്തമാക്കണം എന്ന ആഗ്രഹത്തെ കുറിച്ച് മഞ്ജു നേരത്തെ മനസ് തുറന്നിരുന്നു. ഡ്രൈവിങ് ലൈസൻസ് ലഭിച്ച ശേഷമായിരുന്നു ഇത്. നടൻ അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയം അദ്ദേഹത്തിനൊപ്പം മഞ്ജു ലഡാക്ക് യാത്ര നടത്തിയിരുന്നു.