എക്കാലത്തെയും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ നേടി മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 

single-img
2 October 2022

Mani Ratnam’s Brahmanda film Ponniyin Selvan bagged the best opening collection of all time

ചെന്നൈ: മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ നേടി മുന്നേറുകയാണ്.

ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടി കടന്നതയാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

‘ആ​ഗോളതലത്തില്‍ ‘പൊന്നിയിന്‍ സെല്‍വന്’ എക്കാലത്തെയും വലിയ ഓപ്പണിംഗ് ദിനം നല്‍കിയതിന് നന്ദി’ എന്ന് ലൈക്ക പ്രൊഡക്ഷന്‍സ് ‌ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, വേള്‍ഡ് വൈഡ് കളക്ഷനില്‍ മികച്ച തുടക്കം സ്വന്തമാക്കിയ ചിത്രത്തിന് തമിഴ് നാട്ടിലേക്ക് വരുമ്ബോള്‍ ‘ബീസ്റ്റി’നെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. 25.86 കോടിയാണ് ചിത്രം തമിഴ് നാട്ടില്‍ കളക്‌ട് ചെയ്ത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ തമിഴ് നാട്ടില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍. 36.17 കോടി കളക്ഷനുമായി ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 26.40 കോടിയുമായി ‘ബീസ്റ്റ്’
രണ്ടാം സ്ഥാനത്തുണ്ട്.