ഇനിയില്ല തെറ്റിദ്ധാരണകള്‍ ; അര്‍ജുന്റെ വീട്ടിലെത്തി മനാഫ്
 
							
								
								5 October 2024 
							
						
കർണാടകയിലെ ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ലോറിയുടമ മനാഫ്. ലോറി ഉടമ മനാഫ് എന്ന് പേരുള്ള യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലായിരുന്നു ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുള്ളത്.
കോഴിക്കോട്ടെ കണ്ണാടിക്കലിലെ വീട്ടിലെത്തി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനുമായി മനാഫ് കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകള്‍ മാറിയതായി ഇരുകൂട്ടരും പറഞ്ഞു. തങ്ങൾ പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകള്‍ പത്രസമ്മേളനത്തിൽ നിന്നും മനസിലാക്കിയതെന്ന് ജിതിന്‍ ചൂണ്ടിക്കാട്ടി.
അതേപോലെ തന്നെ, തന്നെ ഒരു വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ജിതിന്‍ പറഞ്ഞു. മനാഫ് , സഹോദരന്‍ മുബീന്‍, അര്‍ജുന്റെ സഹോദരന്‍ അഭിജിത്, ജിതിന്‍ എന്നിവരാണ് ഒരുമിച്ചിരുന്നു സംസാരിച്ചത്.


