കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തി

single-img
15 March 2023

ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാം​ഗവുമായ രാജീവ് ശുക്ലയും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും ആയി പ്രശസ്ത നടൻ മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയ ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നടൻ രമേഷ് പിഷാരടിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണ്’ എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്.

https://www.facebook.com/RameshPisharodyofficial/posts/812947473523229