ടി20 ലോകകപ്പ്; യോഗ്യതാ മത്സരങ്ങളിൽ യുഎഇ ടീമിനെ നയിക്കുന്നത് മലയാളി

single-img
18 September 2022

ഈവർഷം നടക്കുന്ന അന്താരാഷ്‌ട്ര ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുളള യുഎഇ ടീമിനെ നയിക്കുന്നത്ത ലശേരിക്കാരന്‍ സി പി റിസ്‌വാന്‍. ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലോകകപ്പില്‍ ഒരു ടീമിനെ ഒരു മലയാളി താരം നയിക്കുന്നത്.

റിസ്‌വാന് പുറമെ രണ്ട് മലയാളി താരങ്ങള്‍ കൂടി യുഎഇയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 15 അംഗ സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്. ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫൂ എന്നിവരാണ് യുഎഇക്കായി ട്വന്റി20 ലോകകപ്പ് കളിക്കാന്‍ പോകുന്ന മറ്റ് മലയാളി താരങ്ങള്‍.

ഇതിൽ ബാസില്‍ കോഴിക്കോട് കല്ലായി സ്വദേശിയാണ്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് അലിഷാന്‍. അണ്ടര്‍ 19 ലോകകപ്പില്‍ അലിഷാന്‍ യുഎഇയെ നയിച്ചിട്ടുണ്ട്. യുഎഇയുടെ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലും ഒരു മലയാളിയുണ്ട്. വിഷ്ണു സുകുമാരനാണ് റിസര്‍വ് ലിസ്റ്റില്‍ ഇടം നേടിയ താരം. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, നമീബിയ, ഹോളണ്ട് ടീമുകള്‍ക്ക് എതിരെയാണ് യുഎഇ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുക.

യുഎഇ ടീം ഇങ്ങിനെ: സി പി റിസ്‌വാന്‍, വ്രിത്യ അരവിന്ദ്, അഹമ്മദ് റാസ, അലിഷാന് ഷറഫു, ചിരാഗ് സുരി, ബാസില്‍ ഹമീദ്, അയാന്‍ ഖാന്‍, മുഹമ്മദ് വസീം, സവാര്‍ ഫരീദ്, കാഷിഫ് ദൗദ്, കാര്‍ത്തിക് മെയ്യപ്പന്‍, സഹൂര്‍ ഖാന്‍, ജുനൈദ് സിദ്ദിഖ്, ആര്യന്‍ ലക്ര, സാബിര്‍ അലി.