ഇന്ത്യ മതേതര രാജ്യം; ബക്രീദ് നമസ്കാരം തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

single-img
28 June 2023

തമിഴ്‍നാട്ടിലെ മധുര ദർഗയിൽ നടക്കുന്ന ബക്രീദ് നമസ്കാരം തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. രാമലിംഗം എന്നയാൾ സമർപ്പിച്ച ഹർജിയാണ് രൂക്ഷ വിമർശനം ഉന്നയിച്ച് മധുരബഞ്ച് തള്ളിയത്. തിരുപ്പരകുണ്ട്രം ദർഗയിലെ നമസ്കാരം, അടുത്തുള്ള മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് തടസ്സമെന്നായിരുന്നു ഹർജിയിലെ വാദം.

പക്ഷെ ഈ ദർഗയിലെ അര മണിക്കൂർ നമസ്കാരം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ചോദിച്ച കോടതി, ഇന്ത്യ മതേതരരാജ്യമാണെന്നും വ്യക്തമാക്കി. മാത്രമല്ല, വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.